രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ജനുവരി രണ്ട് മുതൽ ഡ്രൈ റൺ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 96,000 പേർക്കാണ് ഡ്രൈ റണ്ണിനായി പരിശീലനം നൽകിയിരിക്കുന്നത്. ഇവയിൽ 2360 പേർ ദേശീയ തലത്തിൽ പരിശീലനം ലഭിച്ചവരാണ്. ബാക്കി 57,000 പേർക്ക് 19 സംസ്ഥാനങ്ങളിലായി 719 ജില്ലകളിലാണ് പരിശീലനം ഒരുക്കിയത്.
ഓരോ സംസ്ഥാനത്തേയും തെരഞ്ഞെടുക്കപ്പെട്ട പ്രദേശത്തായിരിക്കും ഡ്രൈ റൺ നടക്കുക. വാക്സിൻ ലഭിക്കുന്നവരിൽ 25 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഡ്രൈ റൺ തീരുമാനം വന്നത്. രാജ്യത്തെ ആദ്യ ഡ്രൈ റൺ ഡിസംബർ 28, 29 തിയതികളിലായി നടന്നിരുന്നു. രണ്ടാം ഡ്രൈ റണ്ണാണ് ഇനി നടക്കാനിരിക്കുന്നത്.
രാഷ്ട്രീയത്തിലേക്കില്ല, രജനികാന്തിന്റെ തീരുമാനത്തിൽ തമിഴ്നാട്ടില് പ്രതിഷേധം
പ്രതികരിക്കാൻ ഇവിടെ എഴുതുക