തമിഴ്നാട് ജനതയും ഒപ്പം രാജ്യവും ഏറെ ഉറ്റുനോക്കിയ രാഷ്ട്രീയ പ്രവേശനങ്ങളിൽ ഒന്നായിരുന്നു നടൻ രജനികാന്തിന്റേത്. എന്നാൽ താൻ രാഷ്ട്രീയത്തിലേയ്ക്കില്ലന്നാണ് രജനീകാന്ത് നൽകിയ മറുപടി. താരത്തിന്റെ ഈ തീരുമാനത്തിന് നേരെ വലിയ പ്രക്ഷോഭമാണ് ഇപ്പോൾ ഉയരുന്നത്. ചെന്നൈയില്‍ രജനികാന്തിന്റെ വസതിക്ക് മുന്നില്‍ ആരാധകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
മുപ്പത് വർഷത്തിന് ഒടുവിൽ പടിയിറങ്ങി ഇളയരാജ; പുരസ്കാരങ്ങളും സംഗീതോപകരണങ്ങളും വീട്ടിലേക്ക് കൊണ്ടു പോയി
പ്രതിഷേധത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ ഉടനീളം വൻ പ്രതിഷേധ റാലിയാണ് നടന്നത്. ആരോഗ്യ പ്രശ്നങ്ങളാലാണ് താരം രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് അറിയിച്ചത്. തിരുച്ചിറപ്പള്ളി, സേലം, മധുര ജില്ലകളിൽ രജനി രസികർ മൻട്രം പ്രവർത്തകർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. താരത്തിന്റെ കോലം കത്തിക്കുന്ന സംഭവങ്ങളും പലയിടത്തും അരങ്ങേറി.
‘ചാലക്കുടിക്കാരൻ ചങ്ങാതി’ സെന്തിൽ ഇനി ‘ഉടുമ്പ് ‘ ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അണിയറക്കാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക