റിയൽ ന്യൂസ് കേരള ഈ പുതുവർഷത്തിൽ മൂന്ന് വർഷം പൂർത്തിയാക്കുകയാണ്. ഇതുവരെ ഞങ്ങൾക്ക് തന്ന സ്നേഹത്തിനും പിന്തുണക്കും പ്രിയ വായനക്കാർക്ക് ഒരായിരം നന്ദി.
റിയൽ ന്യൂസ് വാർത്തകൾ ഡെയിലി ഹണ്ട്, ന്യൂസ് പോയിന്റ്, ന്യൂസ് ഡോഗ്, ജിയോ എക്സ്പ്രസ്സ് ന്യൂസ്, ഹെലോ ആപ്പ്, യൂസി ന്യൂസ്, ന്യൂസ് ടാഗ്, റോസ്ബസ് തുടങ്ങിയ മുൻനിര വാർത്താ അപ്പ്ളിക്കേഷനുകളിൽ ലഭ്യമാണ്.
മൂന്ന് വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ റിയൽ ന്യൂസ് കേരള 24 മണിക്കൂർ ലൈവ് ചാനൽ കൂടി ആരംഭിച്ചിരിക്കുകയാണ്. നിലവിൽ കഴിഞ്ഞ ആറുമാസമായി പരീക്ഷണ സംപ്രേക്ഷണം നടത്തുന്ന ചാനൽ ഉടൻ ഔദ്യോഗികമായി ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
ഇതിനോടകം റിയൽ ന്യൂസ് കേരളയുടെ 24 മണിക്കൂർ ലൈവ് ചാനൽ ഇന്ത്യയിലെ ഏറ്റവും വലിയ നെറ്റ് വർക്ക് ആയ ‘ജിയോ ടി വി’ യിൽ HD ദൃശ്യമികവിൽ ലഭ്യമാണ്. ഇന്ത്യയിലെവിടെയും ജിയോ ടിവി ആപ്പിലും, ജിയോ ന്യൂസ് ആപ്പിലും, ജിയോ സെറ്റ് ടോപ്പ് ബോക്സിലും ന്യൂസ് വിഭാഗത്തിൽ റിയൽ ന്യൂസ് കേരള വീക്ഷിക്കാം.
നിലവിൽ 19 കോടിയിലധികം സെറ്റ് ടോപ്പ് ബോക്സുകളിലും 100 മില്യണിലധികം ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഡൗൺലോഡുമാണ് ജിയോ ടിവിക്ക് ഉള്ളത്.
14 ഭാഷകളിലായി ആയിരത്തിലധികം പ്രസിദ്ധീകരണങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബഹുഭാഷ വാർത്താ ഉള്ളടക്ക മൊബൈൽ ആപ്ലിക്കേഷനായ ഡെയിലിഹണ്ടിലും ഇതിനോടകം തന്നെ ചാനൽ ലഭ്യമാണ്.
കൂടാതെ എംഎക്സ് പ്ലയെർ, നീ സ്ട്രീം, എയർ ടിവി, യുമോ ടിവി, മല്ലു ടിവി, കേരള ലൈവ്, ന്യൂസ് ലൈവ് എന്നീ അപ്പ്ളിക്കേഷനുകളിലും റിയൽ ന്യൂസ് കേരള ലഭ്യമാണ്.
പല ചരിത്ര നിമിഷങ്ങള്‍ക്കും സാക്ഷിയായ 2020 പടിയിറങ്ങുമ്പോള്‍ എല്ലാ വായനക്കാർക്കും റിയൽ ന്യൂസ് കേരളയുടെ നന്മനിറഞ്ഞ പുതുവത്സരാശംസകള്‍.
സ്നേഹപൂർവ്വം,
എഡിറ്റർ,
റിയൽ ന്യൂസ് കേരള
പ്രതികരിക്കാൻ ഇവിടെ എഴുതുക