കേന്ദ്രം നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരായി കേരള സംസ്ഥാന സർക്കാർ പാസാക്കിയ പ്രമേയം കേന്ദ്രത്തിന് അയയ്ക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാരും താനും തമ്മിൽ പ്രശ്നങ്ങളില്ലെന്നും എങ്കിലും സഭ പാസാക്കിയ പ്രമേയം കേന്ദ്രത്തിന് അയക്കില്ലെന്നും ആരും അക്കാര്യം തന്നോടാവശ്യപ്പെട്ടിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി.
ഒരാഴ്ച കാലത്തോളം നീണ്ട എതിർപ്പിന് ശേഷമായിരുന്നു കഴിഞ്ഞ ദിവസം പ്രത്യേക സഭ സമ്മേളനത്തിന് ഗവർണർ അനുമതി നൽകിയത്. നടപടി ക്രമങ്ങളിലെ പോരായ്മകൾ മൂലമാണ് സഭാ സമ്മേളനത്തിന് അനുമതി നല്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധമുൾപ്പെടെ സർക്കാരിന്റേത് മികച്ച പ്രവർത്തനമായിരുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക