കേരളം 2015–16 മുതൽ 2020–21വരെ സാമ്പത്തിക വർഷങ്ങളിൽ റവന്യു വരുമാനത്തിന്റെ 72 ശതമാനവും ചെലവഴിച്ചത് ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്ക്. ഇങ്ങനെ വരുമാനത്തിന്റെ വലിയ പങ്കും ചെലവഴിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത്. പഞ്ചാബാണ് (80%) ഒന്നാമത്.
ഭാരത് ബയോടെക് തദ്ദേശീയമായി നിർമ്മിച്ച കോവാക്സീന് ഇന്ത്യയിൽ അനുമതി നൽകിയേക്കും; ശുപാർശ കൈമാറി
സംസ്ഥാനങ്ങളുടെ ധനസ്ഥിതിയും വിനിയോഗവും സംബന്ധിച്ച് ഗവേഷണ സ്ഥാപനമായ പിആർഎസ് ലെജിസ്ലേറ്റിവ് റിസർച്ച് പുറത്തുവിട്ട പഠനത്തിൽ വിവിധ മേഖലകൾക്കായി കഴിഞ്ഞ ഏതാനും വർഷങ്ങളിലുണ്ടായ വകയിരുത്തലും വിശകലനം ചെയ്യുന്നു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കേരളത്തിന്റെ വകയിരുത്തൽ താരതമ്യേന മെച്ചമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക