വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വിജയിക്കാനും ആഗ്രഹമെന്ന് മുകേഷ് എം.എൽ.എ. കൊല്ലം നിയമസഭാ മണ്ഡലത്തിൽ തന്നെ വീണ്ടും മത്സരിക്കാനും എംഎൽഎ ആകാനുമാണ് താത്പര്യമെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം നിയമസഭ മണ്ഡലത്തിലെ വികസന കലണ്ടര്‍ മുകേഷ് എം.എല്‍.എ പുറത്തിറക്കി. വികസന പദ്ധതികള്‍ 2021നു ശേഷവും മുന്നോട്ട് കൊണ്ട് പോകാന്‍ താന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കർഷകരും കേന്ദ്രസർക്കാരുമായുള്ള നിർണായക ചർച്ച നാളെ
തന്റെ സിനിമ തിരക്കുകള്‍ മാറ്റി വച്ച് ഇപ്പോള്‍ മണ്ഡലത്തില്‍ സജ്ജീവമാണ് മുകേഷ് എം.എല്‍.എ. ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവിയെ പരാജയപ്പെടുത്തി മുകേഷ് വലിയ വിജയമാണ് കഴിഞ്ഞ തവണ സ്വന്തമാക്കിയത്. വീണ്ടും തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കുമ്പോൾ മുകേഷ് വീണ്ടും മത്സര രംഗത്തെത്തുമോ എന്ന ചർച്ചയാണ് ഇപ്പോൾ കൊല്ലത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക