എറണാകുളം പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കും. വിജിലന്‍സ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെയാണ് ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്. നേരത്തെ സമർപ്പിച്ച ജാമ്യാപേക്ഷ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് തള്ളിയിരുന്നു. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിക്കുക.
ചുണ്ടുകൾ വരണ്ടു പൊട്ടുന്നുണ്ടോ? വീട്ടിൽ തയ്യാറാക്കാം ഒരു ലിപ് ബാം
ഇനിയും ആവശ്യമായി വന്നാൽ വീണ്ടും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് അറിയിച്ചിട്ടുണ്ട്. ഇതുവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്ത കൂടുതലെന്തെങ്കിലും അറിയേണ്ടതായി വന്നാൽ ചോദ്യം ചെയ്യേണ്ടി വരും. ആവശ്യമായി വന്നാൽ കോടതിയിൽ അപേക്ഷ നൽകാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക