നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രം ഇവിഎം നോഡല്‍ ഓഫീസര്‍ വി രാഗവേന്ദ്ര സന്ദര്‍ശിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ നോഡല്‍ ഓഫീസറായ അദ്ദേഹം ചൊവ്വാഴ്ച രാവിലെ 12 മണിയോടെയാണ് നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ ഇവിഎം -വിവിപാറ്റ് വെയര്‍ ഹൗസിലെത്തിയത്. യന്ത്രങ്ങളുടെ പരിശോധന ചുമതലയിലുണ്ടായിരുന്ന എഞ്ചിനീയര്‍മാരുമായി സംവദിച്ച അദ്ദേഹം ഇവിഎം -വിവിപാറ്റ് യന്ത്രങ്ങളുടെ പരിശോധനാ പ്രവര്‍ത്തനങ്ങളും കേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍, സിസിടിവി, മറ്റ് മുന്നൊരുക്കങ്ങള്‍ എന്നിവയും വിലയിരുത്തി.
4000 വിവിപാറ്റ് യന്ത്രങ്ങളുടെയും 3800 കണ്ട്രോള് യൂണിറ്റ് യന്ത്രങ്ങളുടെയും പരിശോധന 2020 ഡിസംബര്‍ 26 നാണ് ആരംഭിച്ചത്. നാല് എഞ്ചിനീയര്‍മാരാണ് നിലവില്‍ പരിശോധന നടത്തുന്നത്. നാല് പേര് കൂടെ വരും ദിവസങ്ങില്‍ പരിശോധനയുടെ ഭാഗമാകും. ഇതുവരെ 840 യന്ത്രങ്ങള്‍ പരിശോധിച്ചു. ശേഷിക്കുന്നവയുടെ പരിശോധന ജനുവരി അവസാന വാരം പൂര്‍ത്തിയാകും. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ കെ എം അബ്ദുള്‍ നാസര്‍, പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ ബാലഗോപാലന് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. ശക്തമായ പൊലീസ് സുരക്ഷയിലാണ് കേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക