രാജ്യത്ത് കോവിഡ് വാക്സീന് വിതരണം ഈ മാസം 13ന് ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. അടിയന്തര അനുമതി നല്കി 10 ദിവസത്തിനകം വിതരണം നടപ്പാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന് റജിസ്ട്രേഷന് ആവശ്യമില്ല. രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം
വാക്സീന് അനുമതി പാര്‍ലമെന്ററി സമിതി പരിശോധിക്കും. നടപടിക്രമങ്ങള്‍ വിലയിരുത്തും. വിതരണം, കുത്തിവയ്പ് എന്നിവയുടെ സജ്ജീകരണങ്ങളും സമിതി പരിശോധിക്കും.
അതേസമയം വാക്സീന് വിവാദത്തില്‍ സംയുക്ത പ്രസ്താവനയുമായി സീറം ഇന്‍സ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെകും. വാക്സീനുകളുടെ തടസങ്ങളില്ലാത്ത വിതരണത്തിന് പ്രതിജ്ഞാബദ്ധമെന്ന് ഇരുകമ്പനികളും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക