നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ പങ്കെടുക്കില്ലെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ജനുവരി 20 നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ കാരണം പക്ഷെ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.
വേഗം കൂട്ടി കൊച്ചി..! കുണ്ടന്നൂർ – വൈറ്റില മേൽപ്പാലങ്ങൾ ഇന്ന് നാടിനു സമർപ്പിക്കും
കാപ്പിറ്റോൾ ആക്രമണത്തെ തുടർന്ന് ട്രംപിന് രണ്ടാഴ്ചത്തേക്ക് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ജോബൈഡന്റെ വിജയത്തെ അംഗീകരിക്കാതെ ട്രംപ് അനുകൂലികൾ ആക്രമണം അഴിച്ചുവിട്ടത് അമേരിക്കൻ കോൺഗ്രസിലടക്കം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിത കാലത്തേക്ക് തുടർന്നേക്കാമെന്ന് ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് അറിയിച്ചിരുന്നു.
‘സുശാന്ത് നിഷ്കളങ്കനും ശാന്തനും’ ; നടനെ കുറിച്ച് വ്യക്തിപരമായ പരാമർശങ്ങളുമായി കോടതി
പ്രതികരിക്കാൻ ഇവിടെ എഴുതുക