ബോളിവുഡിലെ സൂപ്പർതാരജോഡികളാണ് ഫര്ഹാൻ അക്തറും ഷിബാനി ദണ്ടേകറും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ബീച്ച് സെൽഫിയാണ് ആരാധക ശ്രദ്ധ നേടുന്നത്. ഫർഹാന് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ട് ഷിബാനി പങ്കുവെച്ച ചിത്രമാണിത്. പ്രണയം നിറച്ച കുറിപ്പിനൊപ്പമാണ് ഷിബാനി ആശംസ കുറിച്ചത്.
എന്റെ ജീവിതത്തിലെ പ്രണയം, എന്റെ ഉറ്റസുഹൃത്ത്, എന്റെ ലുഡോ പങ്കാളി…. നീ ഇല്ലാതെ എങ്ങനെയായിരിക്കും ഈ യാത്രയെന്ന് എനിക്ക് അറിയില്ല.
എന്റെ കൈ നീ കോര്‍ത്തുപിടിച്ചുകൊണ്ട് എന്നെ നോക്കുന്നതിൽ ഞാൻ ഭാഗ്യവതിയാണ്. ഞാൻ കണ്ടതിൽവച്ച് പ്രതിഭാധനനായ നടനും മികച്ച മനുഷ്യനുമാണ് നീ. എന്റേതു മാത്രമായി ഇരിക്കുന്നതിന് നന്ദി. ഹാപ്പി ബർത്ത്ഡേ മൈ ഫൂ- ഷിബാനി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക