ഡൽഹി: ലോക നേതാക്കളിൽ ഏറ്റവും കൂടുതൽ ട്വിറ്റർ ഫോളോവേഴ്സുള്ള വ്യക്തിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പാർലമെന്റിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്നാണ് മോദി ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.
പ്രധാനമന്ത്രി മോദിക്ക് നിലവിൽ 64.7 ദശലക്ഷം ഫോളോവേഴ്സുണ്ട്. ട്രംപിന് 88.7 ദശലക്ഷം ഫോളോവേഴ്സ് ആയിരുന്നു ഉണ്ടായിരുന്നത്. ട്വിറ്ററിൽ 127.9 ദശലക്ഷം ഫോളോവേഴ്സുള്ള മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയാണ്ഏറ്റവുമധികം ഫോളോവേഴ്സുള്ള രാഷ്ട്രീയക്കാരൻ.
യു. എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് 23.3 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക