കൊച്ചിൻ ഷിപ്പ് യാഡിൽ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 62 ഒഴിവുകളാണുള്ളത്. രണ്ടുവർഷത്തെ പരിശീലനമാണ്. പരിശീലനത്തിനുശേഷം ഒരു വർഷത്തെ കരാർ നിയമനത്തിന് സാധ്യതയുണ്ട്.
യോഗ്യത: എസ്.എസ്.എൽ.സി., സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷനിൽ നിന്നുള്ള മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനീയറിങ് ത്രിവത്സര ഡിപ്ലോമ, ഡ്രാഫ്റ്റ്സ്മാൻഷിപ്പിലുള്ള കഴിവ്, ഇഅഉലുള്ള പരിചയം. ഡിപ്ലോമയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് വേണം. പ്രായപരിധി: 2021 ജനുവരി 15ന് പരമാവധി 25 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.
12600 രൂപയാണ് ആദ്യവർഷ സ്റ്റൈപെൻഡ്. വിശദ വിവരങ്ങൾക്ക് www.cochinshipyard.com സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 15.
പ്രതികരിക്കാൻ ഇവിടെ എഴുതുക