കള്ളപ്പണക്കേസിൽ എൻഫോഴ്സമെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ നൽകിയതായി റിപ്പോർട്ട്. ജാമ്യാപേക്ഷ നൽകിയത് ബെംഗളൂരു സിറ്റി സെഷൻസ് കോടതിയിലാണ്. ഇതേ കോടതി നേരത്തെ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിൽ ബിനീഷ് അറസ്റ്റിലായി 75 ദിവസം പിന്നിട്ടു.
സ്വർണക്കടത്ത് കേസിലെ സാക്ഷികളുടെ വിശദാംശങ്ങൾ രഹസ്യമാക്കി എൻഐഎ
ഈ സാഹചര്യത്തിലാണ് വീണ്ടും ജാമ്യപേക്ഷ സമർപ്പിച്ചത്. ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത് ഇക്കഴിഞ്ഞ ഒക്ടോബർ 29നാണ്. കൂടാതെ ബിനീഷിനെ നാലാം പ്രതിയാക്കി കൊണ്ട് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചിരുന്നു. നിലവിൽ ബിനീഷ് കോടിയേരിയുള്ളത് പരപ്പന അഗ്രഹാര ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക