വൈറ്റില മേല്‍പ്പാലത്തിലൂടെ ഉയരം കൂടിയ കണ്ടെയ്നര്‍ ലോറികള്‍ കടന്നുപോകാന്‍ ശ്രമിച്ചാല്‍ മുകള്ഭാഗം മെട്രോ റെയിലില്‍ തട്ടുമെന്നും കാര്‍ കയറ്റുന്ന കാരിയേഴ്സ് ലോറികള്‍ ഇവിടെയെത്തിയാല്‍ കുനിയേണ്ടി വരുമെന്നും പറഞ്ഞ ബെന്നി ജോസഫ് ജനപക്ഷത്തിനെ ട്രോളി നടന് സാബുമോന്.
വൈറ്റില പാലത്തിലൂടെ തന്റെ കാറില്‍ യാത്ര ചെയ്യവേയായിരുന്നു ‘പച്ചയ്ക്ക് പറയുന്ന’ ബെന്നി ജോസഫിനെ വളരെ നാടകീയമായി സാബു ട്രോളിയത്.
മെട്രോ റെയിലിന്റെ തൊട്ടു താഴെ കാറെത്തിയപ്പോള്‍ ‘എടാ കുനിയെടാ കുനിയെടാ കുനിയെടാ കുനിയെടാ തല തട്ടും തല തട്ടും, തല തട്ടും ആ… ഇടിച്ചേനെ തല തട്ടി ചത്തേനേ…മൈ@്$%* ‘ എന്ന് സാബു ഉച്ചത്തില്‍ വിളിച്ചുപറയുന്നതായിരുന്നു വീഡിയോയില്‍ ഉള്ളത്.
തല ഇടിചു ചിതറി മരിച്ചേനെ, തലനാരിഴക്ക് രക്ഷപെട്ടു. മുന്നറിയിപ്പ് തന്ന വി 4 ജെട്ടിക്ക് നന്ദി. ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേ എന്നും സാബു ഫേസ്ബുക്കില്‍ എഴുതി.
വൈറ്റില മേല്‍ പാലത്തിലൂടെ കണ്ടെയ്നര്‍ ലോറികള്‍ പോയാല്‍ മെട്രോ തൂണില്‍ തട്ടുമെന്നും കാര്‍ കയറ്റുന്ന കാരിയേഴ്സ് ലോറികള്‍ ഇവിടെയെത്തിയാല്‍ കുനിയേണ്ടി വരുമെന്നും പറഞ്ഞ് വീഡിയോ ചെയ്ത ബെന്നി ജോസഫ് ജനപക്ഷത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള പരിഹാസം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക