പാലക്കാട് കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് റിപ്പോർട്ടുകൾ. കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ഡിസംബർ 11 ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് മുക്തനായെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു.
’12 ആകണ്ടേ, ആയാല്‍ നല്ലത്, 12 ആകണം’ മുഖ്യമന്ത്രിയുടെ സസ്പെന്‍സ് നിറച്ച ആ പോസ്റ്റ്
അതിനിടെ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി മെഡിക്കൽ കോളേജ് പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. തലച്ചോറിലുണ്ടായ രക്തസമ്മർദ്ദം കുറയ്ക്കാനാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ ഇപ്പോൾ അദ്ദേഹം അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
ലോക്ഡൗണിനു ശേഷം റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം വെള്ളം: പ്രേക്ഷകരെ ക്ഷണിച്ച് ജയസൂര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക