തനിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നത് വ്യാജ പ്രചരണമാണെന്ന് നടി ലെന. യുകെയിൽ നിന്ന് താൻ വന്നത് നെഗറ്റീവ് ആർടിപിസിആർ പരിശോധന ഫലവുമായിട്ടാണ്. കോവിഡ് ബാധിച്ചെന്നും ബെംഗളൂരുവില്‍ ചികിത്സയിലാണെന്നുമുള്ള പ്രചരണം തീർത്തും തെറ്റാണെന്നും നടി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പരിശോധനാ ഫലവും താരം പങ്കുവച്ചിട്ടുണ്ട്.
‘നിലവിലെ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി യുകെയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് നടത്തുന്ന genome sequencing ടെസ്റ്റ് , പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോൾ ബാംഗ്ലൂർ Hospitalil ക്വാറന്റൈനിൽ കഴിയുകയാണെന്നും താരം വ്യക്തമാക്കി. താൻ ഇവിടെ സുരക്ഷിതയാണെന്ന് പറഞ്ഞ നടി പ്രിയപ്പെട്ടവരുടെ ആശങ്കയ്ക്കും പ്രാർത്ഥനയ്ക്കും നന്ദിയും അറിയിച്ചു.
നിരോധനമേര്‍പ്പെടുത്തുമെന്ന കോണ്‍ഗ്രസ് നിലപാട് മറന്നോ? ജെല്ലിക്കെട്ടിനെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി
പ്രതികരിക്കാൻ ഇവിടെ എഴുതുക