സംസ്ഥാനത്ത് വീണ്ടും ജനിതക വകഭേദം വന്ന കോവിഡ് വൈറസ് സ്ഥിരീകരിച്ചു. യു.കെയിൽ നിന്നെത്തിയ മൂന്നു പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്ഥിരീകരിച്ചവരിൽ രണ്ടു പേർ കണ്ണൂരിൽ നിന്നുള്ളവരും ഒരാൾ പത്തനംതിട്ട ജില്ലക്കാരനുമാണ്. 25, 27 വയസുള്ള രണ്ട് യുവാക്കളാണ് രോഗം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശികൾ.
എയര്‍ടെല്‍ ഉപഭോക്താക്കൾക്ക് ഒരു മാസത്തേക്ക് പ്രൈം ആസ്വദിക്കാം, സൗജന്യമായി…!
52 വയസുകാരനാണ് പത്തനംതിട്ട സ്വദേശി. സംസ്ഥാനത്ത് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒൻപത് ആയിട്ടുണ്ട്. 5490 പേർക്കാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക