തിരുവനന്തപുരം: ശബരി റെയിൽപാത പദ്ധതിയുടെ പകുതി ചിലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു. ഇതിനായി 2000 കോടിയിലധികം രൂപ കിഫ്ബിയിൽ നിന്ന് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ബജറ്റ് അവതരണത്തിൽ റെക്കോഡിട്ട് ധനമന്ത്രി ടി. എം തോമസ് ഐസക്
ശബരിമലയുടെ ദേശീയ പ്രാധാന്യം പരിഗണിച്ച് റെയിൽവേയുടെ ചിലവിൽ ശബരിപാത നിർമ്മിക്കണമെന്ന നമ്മുടെ ആവശ്യം ചെവിക്കൊള്ളാൻ കേന്ദ്രസർക്കാർ തയ്യാറല്ലാത്ത സാഹചര്യമാണെന്നും അതിനാൽ പകുതി ചിലവ് വഹിക്കാൻ തീരുമാനിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക