ജയ്പൂർ: രാജസ്ഥാനിൽ സ്വകാര്യ ബസിന് തീപിടിച്ച് ആറ് മരണം. 19 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. രാജസ്ഥാനിലെ ജലൂർ ജില്ലയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സ്വകാര്യ ബസ് വൈദ്യുതി ലൈനിൽ തട്ടിയാണ് തീപിടുത്തമുണ്ടായത്.
നിറയെ യാത്രക്കാരുമായി മണ്ടൂരിൽ നിന്ന് ബിവാറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ജലൂർ ജില്ലയിലെ മഹേഷ്പുര ഗ്രാമത്തിൽ എത്തിയപ്പോൾ ബസ് നിയന്ത്രണം വിടുകയും വൈദ്യുതി ലൈനിൽ തട്ടുകയുമായിരുന്നു. അപകടത്തിൽ ആറ് പേർ പൊള്ളലേറ്റ് മരിക്കുകയും, 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക