പത്തനാപുരം പഞ്ചായത്തിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ ആചരിക്കുകയാണ്. കൊട്ടാരക്കരയിലെ കോൺഗ്രസ് ഓഫിസിലേക്ക് കേരളകോൺഗ്രസ് ബി മാർച്ച് നടത്തും. വിഷയത്തിൽ സി പി എം ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം വെട്ടിക്കവലയിൽ പട്ടാപ്പകൽ നടുറോഡിൽ എം.എൽ.എയുടെ സാനിധ്യത്തിൽ നടന്ന അടിയാണ് എല്ലാത്തിനും തുടക്കം. ഗണേഷ് കുമാറിനെ കരിങ്കൊടി കാണിച്ച യൂത്ത്കോൺഗ്രസുകാരെ അനുയായികൾ കൈകാര്യം ചെയ്തു.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രദീപ് കോട്ടാത്തലയുടെ നേത്യത്വത്തിലായിരുന്നു മർദനം.
പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ ചവറയിൽ വെച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകർ വീണ്ടും കരിങ്കൊടി കാണിച്ചു. എം.എൽ.എയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞു. പ്രദീപിന്റെ നേത്യത്വത്തിലുള്ള സംഘവും യുവജന സംഘടനാ പ്രവർത്തരും നടുറോഡിൽ വീണ്ടും ഏറ്റുമുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക