പാലക്കാട് കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അന്തരിച്ചു. അതിഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കോവിഡാനന്തര പക്ഷാഘാതം, ശ്വാസകോശ രോഗം എന്നിവ ബാധിച്ചിരുന്നു. രക്തസമ്മർദവും ധാതുലവണങ്ങൾ, ഓക്സിജൻ എന്നിവയുടെ ഏറ്റക്കുറച്ചിലും കാരണം ആരോഗ്യനില കൂടുതൽ സങ്കീർണാവസ്ഥയിലാവുകയായിരുന്നു.
തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഡിസംബർ പതിനൊന്നിനാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. കോങ്ങാട് മണ്ഡലത്തിൽ നിന്നും രണ്ടാം തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. ആദ്യമായി 2011ൽ കോങ്ങാട് നിന്ന് നിയമസഭയിലെത്തിയ വിജയദാസ് 2016 ലും വിജയം ആവർത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക