സെയ്ഫ് അലി ഖാൻ പ്രധാന വേഷത്തിലെത്തുന്ന ‘താണ്ഡവ്’ വെബ്സീരീസിന് നേരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തം. ‘താണ്ഡവ്’ വിശ്വാസികളെ പരിഹസിക്കുന്നുവെന്നും ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്നാണ് വിമർശനം. #Bantandavnow എന്ന ഹാഷ്ടാഗോടെ സീരീസ് നിരോധിക്കുവാനും പ്രതിഷേധിക്കുവാനുമുള്ള പ്രഖ്യാപനങ്ങൾ നടക്കുകയാണ്. പൊളിറ്റിക്കൽ ഡ്രാമ വെബ്സീരീസായ താണ്ഡവ് 15 നാണ് ഒടിടി പ്ലാറ്റഫോമിൽ റിലീസ് ചെയ്തത്. വെബ്സീരീസ് ഹിന്ദുവിരുദ്ധ പരമ്പരയാണെന്ന് ആരോപിച്ച് നിരവധി ട്വീറ്റുകളും വന്നു.
സെയ്ഫ് അലി ഖാനെതിരെ നേരത്തെയും പ്രതിഷേധം ഉയർന്നിരുന്നു. പ്രഭാസിനൊപ്പം സെയ്ഫ് അലി ഖാന് എത്തിയ ആദിപുരുഷ് എന്ന ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. രാവണന് കഥാപാത്രത്തിന്റെ മാനുഷിക മൂല്യങ്ങളെക്കുറിച്ച് സെയ്ഫ് സംസാരിച്ചതായിരുന്നു വിവാദത്തിനു കാരണം. പരാമര്‍ശത്തിന് താരം പിന്നീട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക