മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന പൊളിറ്റിക്കൽ ചിത്രമാണ് വൺ. ചിത്രം പ്രഖ്യാപിച്ചത് മുതൽ വലിയ ആവേശത്തിലാണ് ആരാധകർ. ഇപ്പോഴിതാ വൺ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരങ്ങൾ. കടയ്ക്കൽ ചന്ദ്രനായി മമ്മുട്ടിയെത്തുന്ന വൺ സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥ് ആണ്.
വീണ്ടും ബോളിവുഡിലേയ്ക്ക് ചേക്കേറാൻ ദുൽഖർ
ക്ലൈമാക്സ് രംഗങ്ങൾ ചിലത് ചിത്രീകരിക്കാനുണ്ടെന്നും ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂർത്തിയാകുമെന്നും സന്തോഷ് പറയുന്നു. കോവിഡ് മഹാമാരി കാരണമാണ് ചിത്രീകരണത്തിൽ ഇടവേള വന്നത്. ബോബിയും സഞ്ജയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നിമിഷ സജയന്, ജോജു ജോര്‍ജ്, മുരളി ഗോപി, സിദ്ദിഖ്, സുദേവ് നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക