സൂറത്ത്: പാതയോരത്ത് കിടന്നുറങ്ങിയ തൊഴിലാളികളുടെ ദേഹത്തുകൂടി ട്രക്ക് പാഞ്ഞു കയറി 15 പേര് മരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് ഇന്ന് പുലര്‍ച്ചെ സംഭവം നടന്നത്. ട്രാക്ടറുമായി കൂട്ടിയിടിച്ച ട്രക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; കുറ്റപത്രം സമര്‍പ്പിച്ചു
സംഭവസ്ഥലത്ത് വെച്ച് 13 തൊഴിലാളികളും രണ്ട് പേര് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. കൂടാതെ ആറു പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം രാജസ്ഥാനിലെ ബന്‍സ്വാഡ ജില്ലക്കാരാണ്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക