ഡ്രാഗണ്‍ ഫ്രൂടിന്റെ പേര് ഗുജറാത്ത് സര്‍ക്കാര്‍ മാറ്റി. ഡ്രാഗണ്‍ ഫ്രൂടിന്റെ പേര് മാറ്റി ‘കമലം’ എന്ന് നല്കാന് തീരുമാനിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ആണ്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട പാറ്റന്റിന് അപേക്ഷിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
13 കാരിയെ ബലാല്‍സംഗം ചെയ്ത് ജീവനോടെ കുഴിച്ചിട്ടു; പിതാവിന്റെ സുഹൃത്ത് പിടിയില്‍
നിലവിലെ ‘ഡ്രാഗണ്‍ ഫ്രൂട്ട്’ എന്ന പേര് യോജിച്ചതല്ലെന്നും അത് കൊണ്ടാണ് ‘കമലം’ എന്ന് പേര് നല്കാന് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി മുതല്‍ ‘കമലം’ എന്ന് മാത്രമാകും ഡ്രാഗണ്‍ ഫ്രൂട്ടിനെ വിളിക്കുകയെന്നും രൂപാണി പറഞ്ഞു. കൂടാതെ ‘കമലം’ എന്ന പുതിയ സംസ്കൃത പേര് താമരയുടെ രൂപമായതിനാല്‍ തന്നെ യോജിച്ചതാണെന്നും കമലം എന്ന് തീരുമാനിക്കുകയാണെന്നും വിജയ് രൂപാണി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക