ലണ്ടൻ – കൊച്ചി വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി. ഈ മാസം 26 ന് സർവീസുകൾ പുനരാരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. വന്ദേഭാരത് മിഷന്റെ ഒൻപതാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം. വിമാന സർവീസുകൾ പിൻവലിച്ചുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിറക്കുകയായിരുന്നു.
26,28, 30 തീയതികളിൽ കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കും മടക്ക സർവീസിൽ തിരിച്ച് നാട്ടിലേക്കും ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ വിമാനത്താവളങ്ങൾ വഴിയോ കൊച്ചിയിൽ നിന്ന് സർവീസ് തുടങ്ങുന്ന മുറയ്ക്കോ മാത്രമേ യാത്ര സാധ്യമാകുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക