കേന്ദ്ര ധനകാര്യ സെക്രട്ടറിയ്ക്ക്, ചോദ്യം ചെയ്യലിനിടെ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറോട് അപമര്യാദയായി പെരുമാറിയ ആരോപണത്തിൽ മറുപടി നൽകി കസ്റ്റംസ്. കസ്റ്റംസിന്റെ വിശദീകരണം കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആരോപണമെന്നാണ്. ക്യാമറയിൽ ചോദ്യം ചെയ്യൽ പൂർണമായി ചിത്രീകരിച്ചിട്ടുണ്ട്.
ആരോപണങ്ങളുടെ വസ്തുത മനസിലാക്കാൻ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കേന്ദ്ര ധനകാര്യമന്ത്രി കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ചുള്ള വിശദീകരണം കസ്റ്റംസിനോട് ആവശ്യപ്പെട്ടത്. സർക്കാറിന്റെ ആരോപണം അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറായ ഹരികൃഷ്ണനോട് കസ്റ്റംസ് മോശമായി പെരുമാറിയെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക