തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ പ്രതിയായ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കിയതായി റിപ്പോർട്ട്. അനുമതി നല്‍കിയത് എറണാകുളം സാമ്ബത്തിക കുറ്റാന്വേഷണ കോടതിയാണ്. കൂടാതെ കേസിലെ ചോദ്യം ചെയ്യലിനിടയില്‍ അസി. പ്രോട്ടോകോള്‍ ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് മറുപടി നല്കി.
കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍ഷ്യല്‍ കോര്പറേഷന് പൂട്ടാന്‍ നീക്കം
മറുപടിയില്‍, ചോദ്യം ചെയ്യല്‍ പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും ആരോപണങ്ങളുടെ വസ്തുത മനസിലാക്കാന്‍ ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങളടക്കം പരിശോധിക്കാമെന്ന് പറയുന്നു. കേസ് അട്ടിമറിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും കസ്റ്റസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക