നേതാജിയുടെ 125–ാം ജന്മവാര്‍ഷികാഘോഷ വേദിയിൽ പ്രസംഗം പാതിവഴിയില്‍ നിര്‍ത്തി മമത ബാനര്‍ജി . പ്രധാനമന്ത്രി വേദിയിലുള്ളപ്പോഴായിരുന്നു മമത പ്രസംഗം നിർത്തിയത്. സദസില്‍ നിന്ന് ബി.ജെ.പി അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതാണ് മമതയെ ചൊടിപ്പിച്ചത്.
വിളിച്ചുവരുത്തി അപമാനിക്കരുതെന്നും മമത പറഞ്ഞു . നേതാജിയുടെ ജന്മവാര്ഷികാഘോഷത്തിലായിരുന്നു ഇരുവരും വേദി പങ്കിട്ടത് . നേതാജിയുടെ ജന്മദിനമായ ജനുവരി 23 ഇനി മുതല്‍ ധീരതാദിനമായി ആചരിക്കാനാണ് കേന്ദ്രസംസ്കാരിക മന്ത്രാലയത്തിന്റെ തീരുമാനം. ആഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് കേന്ദ്രവും ബംഗാള്‍ സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക