മലപ്പുറം ദേശീയപാത 66 ൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്കു ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. മരിച്ചത് ഡ്രൈവർ യമനപ്പ വൈ തലവാർ(34) ആണ്. പഞ്ചസാര ലോഡുമായി മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്നു ലോറി.
യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
എന്നാൽ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വട്ടപ്പാറ വളവിൽഅപകടത്തിൽപ്പെടുകയായിരുന്നു. കൂടാതെ ലോറി പൂർണമായും തകർന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക