തിരുവനന്തപുരം: തിരുവനന്തപുരത്ത് ആക്രിക്കടയിലെ പഴയ പത്രക്കടലാസുകള്‍ക്കിടയില്‍ നൂറു കണക്കിന് ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തി. കണ്ടെത്തിയത് മുന്നൂറോളം ആധാര്‍ കാര്‍ഡുകളാണ്. ആധാര്‍ കാര്‍ഡുകള്‍ ലഭിച്ചത് കടയില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 50 കിലോയോളം പത്രക്കടലാസുകള്ക്കൊപ്പമാണ്.
വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യം; തിരച്ചിൽ ആരംഭിച്ചു
പിന്നീട് കടയുടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് ആക്രിക്കടയില്‍ എത്തി പരിശോധന നടത്തി. കവര്‍ പോലും പൊട്ടിക്കാത്ത നിലയിലായിരുന്നു ആധാര്‍ കാര്‍ഡുകള്‍ ഉണ്ടായിരുന്നത്. ആധാര്‍ കാര്‍ഡിനൊപ്പം ഇന്‍ഷുറന്‍സ്, ബാങ്ക് രേഖകള്‍ എന്നിവയും കണ്ടെത്തി. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. രേഖകള്‍ കണ്ടെത്തിയത് പേപ്പറുകള്‍ തരംതിരിക്കവേയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക