സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ പുതിയ ചിത്രം ‘അണ്ണാത്തെ’ ദീപാവലി റിലീസ് ആയി എത്തുമെന്ന് റിപ്പോർട്ട്. നവംബർ നാലിന് ചിത്രം എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. രജനികാന്തിന്റെ ഫാമിലി-ആക്ഷൻ ചിത്രം ദീപാവലി റിലീസായി തിയറ്ററുകളിൽ എത്തുമെന്ന് നിർമാതാക്കളായ സൺ പിക്ചേഴ്സാണ് ഓദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്.
ബിലാലിന് വേണ്ടി നൂറ് സ്ക്രിപ്റ്റുകൾ വരെ ഉപേക്ഷിക്കാൻ തയ്യാർ: ബാല
ഖുശ്ബു, മീന, കീർത്തി സുരേഷ്, പ്രകാശ് രാജ്, സൂരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ക്രൂ അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ നിർത്തി വച്ചിരുന്നു. വിശ്വാസം സിനിമയ്ക്ക് ശേഷം ശിവയും സംഗീത സംവിധായകൻ ഡി. ഇമ്മനും കൈ കോർക്കുന്ന സിനിമയാണിത്.
പൃഥ്വിരാജ് ആദ്യം അഭിനയിച്ചത് എന്റെ ചിത്രത്തിൽ, പക്ഷേ എല്ലായിടത്തും പറയുന്നത് നന്ദനം: രാജസേനൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക