റിപ്പബ്ലിക് ദിനത്തിൽ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ച് തെലുങ്ക് താരം സായ് ധരം തേജ്. ‘റിപ്പബ്ലിക്’ എന്ന പേരിലാണ് സിനിമയെത്തുന്നത്. രാജ്യം 72 ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന അവസരത്തിലാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ദേവ കട്ടയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിപബ്ലിക് ദിന സന്ദേശം ഉൾക്കൊള്ളുന്ന വിധത്തിലാണ് സിനിമ.
സായ് ധരം തേജ തന്നെയാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ആണിപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ജനാധിപത്യം യഥര്‍ഥത്തില്‍ എന്താണ് എന്നാണ് മോഷൻ പോസ്റ്ററിലൂടെ കാണിച്ചിരിക്കുന്നത്.
സസ്യാഹാരികള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവോ? ഇതാണ് യാഥാര്‍ഥ്യം.. !
പ്രതികരിക്കാൻ ഇവിടെ എഴുതുക