ഇന്ന് റിപ്പബ്ലിക്ക് ദിനത്തിൽ ചരിത്രം കുറിയ്ക്കാൻ ട്രാക്ടര്‍ റാലിയുമായി രാജ്യത്തെ കർഷകർ അണിനിരക്കുന്നു. കർഷരുടെ കൂറ്റൻ ട്രാക്ടർ റാലിയിൽ ഈ റിപ്പബ്ലിക്ക് ദിനം അടയാളപ്പെടുത്തും. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ ഒരേസമയം റാലി നടത്തുക. രണ്ടു ലക്ഷത്തിലധികം ട്രാക്ടറുകൾ എത്തിയെന്നാണ് കർഷക നേതാക്കൾ വ്യക്തമാക്കിയത്.
ചൈനീസ് ആപ്പുകൾക്ക് നൽകിയ നിരോധനം സ്ഥിരപ്പെടുത്തി കേന്ദ്രം
പാക് ആക്രമണമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ട്രാക്ടര്‍ റാലിക്ക് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട് പോലീസ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പരേഡില്‍ അണിചേരുന്നത്. പോലീസ് അംഗീകരിച്ച റൂട്ട് മാപ്പിനേക്കാള്‍ ദൂരം ട്രാക്ടറുകള്‍ക്ക് സഞ്ചരിക്കേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക