കണ്ണൂര്‍ :പട്ടികജാതി വകസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ 2020 ജനുവരി 27 മുതല്‍ ഫെബ്രുവരി അഞ്ച് വരെ സംഘടിപ്പിച്ച ‘ഗദ്ദിക’ നാടന്‍കലാമേളയുടെ ഭാഗമായുള്ള മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പുരസ്കാരങ്ങള്‍ നല്കി.
മികച്ച റിപ്പോര്‍ട്ടിംഗിന് അച്ചടി വിഭാഗത്തില്‍ സജീവന് പൊയ്തുംകടവും(ദീപിക), ദൃശ്യമാധ്യമ വിഭാഗത്തില്‍ ജിംന കാര്‍ത്തികയും (കണ്ണൂര്‍ വണ്‍) അര്‍ഹരായി. സമഗ്ര കവറേജിന് ചന്ദ്രിക, ദേശാഭിമാനി (അച്ചടി വിഭാഗം) പത്രങ്ങളും, കണ്ണൂര്‍ വണ്‍ ചാനലും(ദൃശ്യമാധ്യമം) പുരസ്കാരം നേടി.
ആരാധകന്റെ വിവാഹത്തിന് താലി എടുത്തുകൊടുക്കാൻ സൂര്യ എത്തി !
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ വി രവിരാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്, ജില്ലാ പട്ടികജാതി വികസന ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എം പി സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക