ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിവച്ചതായി റിപ്പോർട്ട്. കർഷക സമരത്തോടുള്ള കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് രാജിവച്ചത് മീരാപുർ എംഎൽഎയും മുതിർന്ന നേതാവുമായ അവതാർ സിങ് ഭദാനയാണ്.
ഡോളര്‍കടത്ത് ; ശിവശങ്കര്‍ ഫെബ്രുവരി ഒമ്പത് വരെ റിമാന്‍ഡില്‍
ബിജെപിയുടെ നിലപാട് കർഷക വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. താൻ എപ്പോഴും കർഷകർക്കൊപ്പം നിലകൊള്ളുന്ന ആളാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി സംസ്ഥാന നേതൃത്വത്തെ, മീററ്റ്, ഫരീദാബാദ് എന്നിവിടങ്ങളിലെ എംപി കൂടിയായിരുന്ന ഭദാന പാർട്ടി പദവികളും എംഎൽഎ സ്ഥാനവും രാജിവെക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക