തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി വഴി രണ്ടരലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. തിരുവനന്തപുരം വട്ടിയൂർകാവിലെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങിൽ മുഖ്യമന്ത്രി നേരിട്ടെത്തി.
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും
നാലര വർഷം കൊണ്ട് 2.5 ലക്ഷം കുടുംബങ്ങൾക്ക് പുതിയ വീട് സ്വന്തമാക്കിത്തീർക്കാൻ കഴിഞ്ഞതിൽ അഭിമാനമെന്നു മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷന്റെ പ്രവർത്തന ഫലമായി 2,50,547 വീടുകൾ പൂർത്തിയായിരിക്കുകയാണ്. നിര്‍മ്മാണത്തിനായി 8,823. 20 കോടി രൂപയാണ് ചെലവഴിച്ചത്.
ഈ വർഷം ഒന്നര ലക്ഷം പുതിയ വീടുകൾ കൂടി നിർമ്മിച്ചു നൽകുമെന്നും പ്രഖ്യാപനമുണ്ടായി. ഭൂരഹിതരും ഭവനരഹിതരുമായ 1.35 ലക്ഷം കുടുംബങ്ങൾക്കാണ് മുൻഗണന നൽകുക. ഇതിൽ അറുപതിനായിരം വീടുകൾ മത്സ്യത്തൊഴിലാളികൾക്കും പട്ടിക വിഭാഗത്തിനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക