കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷം ഉണ്ടായ ചെങ്കോട്ട ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സന്ദര്‍ശിക്കും. കൂടാതെ റാലിക്കിടെ പരുക്കേറ്റ പൊലീസുകാരെയും അമിത് ഷാ സന്ദര്‍ശിക്കും. വടക്കന്‍ ഡല്‍ഹിയിലെ സിവില്‍ ലൈനിലുള്ള സുശ്രുത് ട്രോമ സെന്റര്‍, തിരൂത്ത് റാം ആശുപത്രി എന്നിവിടങ്ങള്‍ ഉച്ചയ്ക്ക് 12 മണിയോടെ അമിത് ഷാ സന്ദര്‍ശിക്കും.
ജനുവരി 31 വരെ ചെങ്കോട്ട അടച്ചിടും
ജില്ലാ ഭരണകൂടം കര്‍ഷകര്‍ക്ക്, ഗാസിപൂരിലെ സമരവേദിയില്‍ നിന്ന് രണ്ട് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്കി. ഇന്നലെ രാത്രിമുതല്‍ സമരക്കാര്‍ തമ്പടിച്ചിരിക്കുന്ന ഇടങ്ങളില്‍ വൈദ്യുതി വിഛേദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക