ന്യൂഡൽഹി: സമരം നടക്കുന്ന ഗാസിപ്പൂരിലേക്ക് ഡൽഹി സർക്കാർ ടാങ്കറിൽ വെള്ളമെത്തിക്കും. കുടിവെള്ളം, ശൗചാലയം തുടങ്ങി മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തിയതായി ഡൽഹി ഉപമുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം അറിയിച്ചത് സമരസ്ഥലത്തെത്തിയ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയാണ്.
സിംഘു അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; പ്രതിഷേധക്കാര്‍ കര്‍ഷകരുടെ ടെന്റ് പൊളിച്ചു
ഉത്തർപ്രദേശ് സർക്കാർ കർഷക സമരത്തെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഗാസിപ്പൂരിലെ സമരവേദിയിലേക്കുള്ള ജലവിതരണവും വൈദ്യുതി വിതരണവും വിച്ഛേദിച്ചിരുന്നു. ഇതോടെയാണ് ആം ആദ്മിസർക്കാർ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക