കാര്‍ഷിക നിയമങ്ങള്‍ ചരിത്രപരമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. കര്‍ഷക ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നതെന്നും കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭ്യമായെന്നും കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ വിപണി തുറന്നു നല്‍കുമെന്നും കൂടാതെ കര്‍ഷകരെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രാഷ്ട്രപതി പറഞ്ഞു.
സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിയിലുണ്ടായ സംഘര്‍ഷത്തെ രാഷ്ട്രപതി അപലപിക്കാനും മറന്നില്ല. ത്രിവര്‍ണ പതാകയെ അപമാനിച്ചത് നിര്‍ഭാഗ്യകരമാണെന്നും ക്രമസമാധാനം നിലനിര്‍ത്തേണ്ടത് ജനാധിപത്യത്തില്‍ സുപ്രധാനമാണെന്നും രാഷ്ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക