ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി പേപ്പർരഹിത ബജറ്റാണ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ഇന്ത്യ സർക്കാരിന്റെ മുദ്രയുള്ള ചുവന്ന കേയ്സിനുള്ളിലുള്ള ടാബ്ലറ്റിൽ നോക്കിയായിരിക്കും ബജറ്റ് അവതരണം.
കോവിഡ് 19-ന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ പേപ്പർ രഹിത ബജറ്റ് അവതരിപ്പിക്കുന്നതെന്ന് നിർമല സീതാരാമൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ന് പാർലമെന്റിൽ എത്തുന്നതിന് മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമനും മോസ് ധനകാര്യ അനുരാഗ് താക്കൂറും രാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് രാം നാഥ് കോവിന്ദിനെ സന്ദർശിച്ചു.
അതിനുശേഷം പാർലമെന്റിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അനുമതിയോടെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക