വാട്സ്ആപ്പ് ഉപയോക്തക്കളറിയാതെ കോണ്ടാക്ട് ലിസ്റ്റിലുള്ളവർക്ക് സന്ദേശങ്ങൾ ചെന്നാൽ എങ്ങനെയുണ്ടാകും..? എന്നാൽ അത്തരത്തിലൊരു മാൽവെയർ കണ്ടെത്തിയിരിക്കുകയാണ് ലൂക്കാസ് സ്റ്റെഫാന്‍കോ എന്ന സുരക്ഷാ ഗവേഷകൻ. വാട്സ്ആപ്പ് ഉപയോക്തക്കളറിയാതെ അവരുടെ കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് മെസേജുകള്‍ അയയ്ക്കും ഈ മാൽവെയർ. ‘ആന്‍ഡ്രോയിഡ് വോം’ എന്നറിയപ്പെടുന്ന ഈ മാല്‍വെയര്‍ ഉപയോക്താക്കളുടെ ഫോണിലേക്ക് ഒരു മെസേജായി പ്രവേശിക്കുകയും ഇത് അവരുടെ കോണ്ടാക്റ്റ് ലിസ്റ്റിനെ ബാധിക്കുകയും ചെയ്യുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സമരം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ , ശനിയാഴ്ച രാജ്യ വ്യാപകമായി വഴി തടയൽ സമരം
ഒരു സൗജന്യ സ്മാര്‍ട്ട്ഫോണ്‍ നേടുന്നതിന് ഒരു ലിങ്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ മെസേജ് നിങ്ങളോട് ആവശ്യപ്പെടും. നിങ്ങള്‍ ലിങ്കില്‍ ടാപ്പുചെയ്യുമ്പോള്‍, നിങ്ങളുടെ ഫോണിലേക്ക് ഒരു വാവേ മൊബൈല്‍ അപ്ലിക്കേഷന്‍ ഡൗണ്ലോഡുചെയ്യുന്നുവെന്ന ധാരണ നിങ്ങള്‍ക്ക് ലഭിക്കും. സന്ദേശം തെറ്റല്ലെന്ന് ഉപയോക്താക്കളെ വിശ്വസിപ്പിക്കാന്‍, ഒരു വ്യാജ ഗൂഗിള്‍ പ്ലേ പേജും കാണിക്കും. നിങ്ങള്‍ ഇന്‍സ്റ്റാള്‍ ബട്ടണില്‍ ക്ലിക്കുചെയ്താല്‍ നിങ്ങളുടെ ഫോണിലേക്ക് ആന്‍ഡ്രോയിഡ് വോം പ്രവേശിക്കുകയും ചെയ്യും. വാട്സ്ആപ്പിൽ വരുന്ന ലിങ്കുകൾ അവഗണിക്കുക എന്നതാണ് ഇവയെ പ്രതിരോധിക്കാനുള്ള പരിഹാരം. ഏതെങ്കിലും കോണ്ടാക്റ്റില് നിന്നും അത്തരം സംശയാസ്പദമായ എന്തെങ്കിലും സന്ദേശം നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍, സന്ദേശം അയച്ചതാണോ അല്ലയോ എന്ന് സ്ഥിരീകരിക്കുക.
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രികയും കെട്ടിവയ്ക്കേണ്ട തുകയും ഓണ്‍ലൈനായി സമര്‍പ്പിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക