നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രികയും കെട്ടിവയ്ക്കേണ്ട തുകയും ഓണ്‍ലൈനായി സമര്‍പ്പിക്കാം. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പും അതിനോടനുബന്ധിച്ചുള്ള നടപടികളും നടക്കുക. പ്രചാരണ ജാഥകളില്‍ അഞ്ച് വാഹനങ്ങള്‍ മാത്രമേ ഉണ്ടാകൂ. ഒരു ജാഥ പൂര്‍ത്തിയായി അര മണിക്കൂറിന് ശേഷമേ അടുത്ത ജാഥ അനുവദിക്കുകയുള്ളു. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിളിച്ച് ചേര്‍ത്ത രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
കെഎസ്ആർടിസിയുടെ മാസവരുമാനം 100 കോടിയിൽ..; ലോക്ക് ഡൗണിനുശേഷം ഇതാദ്യം..!
കോവിഡ് രോഗികൾക്കും ഭിന്നശേഷിക്കാർക്കും 80 വയസു കഴിഞ്ഞവർക്കും തപാൽ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കും. തപാൽ വോട്ടിനായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതല്‍ വിജ്ഞാപനം വന്ന് അഞ്ച് ദിവസം വരെ അപേക്ഷിക്കാനാകും. കോവിഡ് പശ്ചാത്തലത്തിൽ കൊട്ടിക്കലാശം ഒഴിവാക്കുന്നതിനുള്ള ആലോചനകൾ പുരോഗമിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് രാഷ്ട്രീയപാർട്ടികളോട് അഭിപ്രായം ചോദിക്കുകയും ഒരാഴ്ചയ്ക്കകം രേഖാമൂലം വിവരം അറിയിക്കാനുമാണ് നിർദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക