കോട്ടയം: ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് പന്തളം സ്വദേശിനിയായ 26കാരി പോയത് ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ അച്ഛനായ 52കാരനൊപ്പം. പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ഇരുവരെയും കണ്ടെത്തി. ഏറെ നാള് നീണ്ട പ്രണയത്തിനുശേഷമാണ് ഇവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചത്. യുവതിയെയും കൂട്ടി ഭര്‍ത്താവ് കൂട്ടുകാരന്റെ വീട്ടിലേക്ക് ഇടയ്ക്കിടെ എത്തുമായിരുന്നു.
യുവതിയും 52കാരനും ഈ വരവിലൂടെയാണ് പ്രണയത്തിലായത്. പ്രണയബന്ധം പുറത്തറിഞ്ഞത് കഴിഞ്ഞദിവസം ഇരുവരെയും കാണാതായതോടയാണ്. ഭര്‍ത്താവ് യുവതിയെ കാണാനില്ലെന്ന് കാണിച്ച് പന്തളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കൂടാതെ 52കാരനെ കാണാനില്ലെന്ന് കാട്ടി അയാളുടെ വീട്ടുകാരും പൊലീസില്‍ പരാതി നല്കി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക