യുഎസിൽ കോവിഡ് വാക്സിന് വിതരണാനുമതി തേടി ജോണ്സണ് & ജോണ്സണ് കമ്പനി. തങ്ങൾ ഉൽപാദിപ്പിച്ച കോവിഡ് വാക്സിന് അടിയന്തര വിതരണാനുമതി തേടിയിരിക്കുകയാണ് കമ്പനി. അനുമതി ലഭിച്ചാല്‍ യുഎസില്‍ കോവിഡിനെതിരെയുള്ള മൂന്നാമത്തെ വാക്സിനാവും ജോണ്സണ് & ജോണ്‍സണിന്റേത്. ജോണ്സണ് & ജോണ്സണ് നിര്‍മിച്ച വാക്സിന് വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ ഫലപ്രദമായേക്കുമെന്ന് ജര്‍മനി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അനുമതി തേടിയിരിയ്ക്കുന്നത്.
നിരവധി കേസുകൾ തെളിയിച്ച സഹായി …; ഉത്തർപ്രദേശിൽ നായയ്ക്കായി പ്രതിമ
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിനെതിരെയുള്ള പരീക്ഷണങ്ങളില്‍
വാക്സിന് പരാജയപ്പെട്ടിരുന്നു. അടിയന്തര വിതരണാനുമതി തേടി ജോണ്സണ് & ജോണ്സണ് കമ്പനി സമര്‍പ്പിച്ച അപേക്ഷ യുഎസ് ഫുഡ് ആന്‍ഡ് അഡ്മിനിസ്ട്രേഷന് ഫെബ്രുവരി 26 ന് പരിഗണിക്കും. ജൂണ്‍ മാസത്തോടെ 100 ദശലക്ഷം ഡോസുകള്‍ യുഎസിന് നല്‍കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
രാജ്യാന്തര ചലച്ചിത്രമേളയിൽ ചുരുളിയും ഹാസ്യവും; മാറ്റുരയ്ക്കാൻ 14 ചിത്രങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക