ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. നടപടി എറണാകുളം എസിജെഎം കോടതിയുടേതാണ്. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പിൻവാതിൽ നിയമനം: ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഉദ്യോഗാർത്ഥികൾ; പ്രതിഷേധം
കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ഷിര്‍സിയുടെ വാഹനത്തിന് നേരെ കരിഓയില്‍ പ്രയോഗം ഉണ്ടായത്. കരിഓയില്‍ ഒഴിച്ചത് കോട്ടയം എരുമേലി സ്വദേശി രഘുനാഥന് നായരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക