വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മയ്യനാട് പുല്ലിച്ചിറ മുല്ലയ്ക്കല് പറന്തിയില്‍ സുലഭയുടെ മകള്‍ അരുണിമ എന്ന മീനാക്ഷിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 19 വയസായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ സഹോദരി അഭിരാമി വീട്ടിലെത്തിയപ്പോഴാണ് അരുണിമയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ കൊട്ടിയം പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക