ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് മികച്ച പ്രതികരണങ്ങളാണ് എല്ലാ മേഖലകളിൽ നിന്നുമുണ്ടായത്. ചില വിമര്‍ശനങ്ങൾ സിനിമയ്ക്കെതിരെ ഉയര്‍ന്നിരുന്നുവെങ്കിലും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്.
ഇപ്പോഴിതാ സിനിമയിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം പെരുമാറുന്നതിന് സമാനമായി താനും ഒരു കാലത്ത് പെരുമാറിയിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന് ജിയോ ബേബി.
പഴയ ഞാന്‍ തന്നെയാണ് സുരാജിന്റെ കഥാപാത്രമെന്ന് ജിയോ ബേബി വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
‘ഒരുപരിധിവരെ പഴയ ഞാന്‍ തന്നെയാണ് സിനിമയിലെ സുരാജ് വെഞ്ഞാറമ്മൂട് ചെയ്ത ഭര്‍ത്താവിന്റെ കഥാപാത്രം. ചെയ്ത തെറ്റിനെ മറച്ചുപിടിച്ചുകൊണ്ട് എന്റെ ഭാര്യയെ കൊണ്ട് ഞാന്‍ സോറി പറയിപ്പിച്ചിട്ടുണ്ട്. എന്നിലെ പുരുഷ മേധാവിത്വം കാണിക്കാന്‍ ശ്രമിച്ചിട്ടുള്ളയാളാണ് ഞാന്‍.
അതില്‍ നിന്നും തിരിച്ചറിവുകളുണ്ടായി മാറ്റങ്ങള്‍ സംഭവിച്ചപ്പോഴാണ് അതെന്തൊരു മോശം കാലമായിരുന്നു എന്ന് മനസിലാകുന്നത്’, ജിയോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക