കണ്ണൂര്‍ മണ്ഡലത്തിലെ പ്രധാന ജല സ്രോതസ്സായ കാനാമ്പുഴയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ (ഫെബ്രുവരി 13 ശനിയാഴ്ച) തുടക്കമാവും. ചീപ്പ് പാലം മുതല്‍ ശിശുമന്ദിരം റോഡ് വരെയും ചൊവ്വ റെയില്‍ പാലം മുതല്‍ മന്തേന് വയല്‍ വരെയുമുള്ള പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാവുന്നത്. പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 11.30ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന് കുട്ടി ഓണ്‍ലൈനായി നിര്‍വഹിക്കും. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനാകും.
വാലന്റൈൻസ് ഡേ അടുത്തെത്തി, ഇതല്ലാതെ രക്ഷയില്ല- ഉണ്ണി മുകുന്ദൻ
ഹരിത കേരളം മിഷനും തദ്ദേശ സ്വയം ഭരണ വകുപ്പും ജലസേചന വകുപ്പും കണ്ണൂര്‍ കോര്‍പറേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍ കെ കെ രാഗേഷ് എം പി, കെ സുധാകരന് എം പി, കണ്ണൂര്‍ കോര്പറേഷന് മേയര്‍ അഡ്വ. ടി ഒ മോഹനന്, ഹരിത കേരളം മിഷന് എക്സി.വൈസ് ചെയര്‍ പേഴ്സണ്‍ ടി എന്‍ സീമ, മണ്ഡലം വികസന സമിതി കണ്‍വീനര്‍ എന്‍ചന്ദ്രന്‍, ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ അലക്സ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും. കണ്ണൂര്‍ തെഴുക്കില്‍ പീടികയില്‍ ഒരുക്കുന്ന സദസില്‍ ഉദ്ഘാടന പരിപാടി ഓണ്‍ലൈനായി വീക്ഷിക്കുവാനുള്ള സൗകര്യമൊരുക്കും. ഹരിത കേരളം മിഷന്റെ ഒദ്യോഗിക ഫേസ്ബുക്ക്, യൂട്യൂബ് പേജുകളില്‍ തത്സമയ പ്രക്ഷേപണ സൗകര്യവുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക